അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്​ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന; മേളയുടെ ഭാ​ഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടി

തിരുവന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാ​ഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടി ഭാവന. ഉദ്​ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അപ്രതീക്ഷിത അതിഥിയായെത്തിയ ഭാവന. പോരാടുന്ന എല്ലാ സ്ത്രീകൾക്കും എല്ലാവിധ ആശംസകൾ നേരുന്നതായും നടി പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെൺപ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയർമാനും ചലച്ചിത്ര സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ നടിക്ക് പൂക്കൾ‍ നൽകി. ഉദ്ഘാടന വേദിയിലെത്തിയ ഭാവനയെ നിറകൈയടികളോടെയാണ് വേദിയിലും സദസിലുമുള്ളവർ വരവേറ്റത്.

സംവിധായകനും നടനും തിരക്കഥാകൃത്തും നിർമാതാവുമായ അനുരാ​ഗ് കശ്യപാണ് ഐഎഫ്എഫ്കെയുടെ മുഖ്യാതിഥി. അതിക്രമം നേരിട്ട ശേഷം ആദ്യമായാണ് അതിജീവിതയായ നടി പൊതുവേദിയിൽ എത്തുന്നത്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...