മലപ്പുറം ഒടിടിയില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുഴു പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമ്പോള്‍ സിനിമയുടെ ടൈറ്റില്‍ പാടിയത് മഞ്ചേരി നറുകരയിലെ നാട്ടുവഴികളില്‍ പാടിനടന്ന നാടന്‍പാട്ടു കലാകാരന്‍ അതുല്‍. സ്‌കൂള്‍തലം മുതല്‍ കലോത്സവ വേദികളില്‍ അതുലിന്റെ ശബ്ദം ആസ്വാദകരുടെ മനം കവര്‍ന്നു. സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്തു. നാടന്‍പാട്ട് വേദികളില്‍ മുഴങ്ങുന്ന ശബ്ദം സിനിമയിലൂടെ ലോകമറിയാന്‍ അവസരമൊരുക്കിയതാകട്ടെ, സംവിധായകന്‍ സന്തോഷ് ശിവനും.സന്തോഷ് ശിവനാണ് പുഴുവിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിക്ക് അതുലിനെ പരിചയപ്പെടുത്തുന്നത്. എം.ടി.വാസുദേവന്‍ നായരുടെ 10 ചെറുകഥകള്‍ ആധാരമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന സിനിമയ്ക്ക് 3 പാട്ട് പാടുന്നത് അതുല്‍ ആണ്. സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.ഫോക്ലോറില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സാംസ്‌കാരിക വകുപ്പിന്റെ.നാടന്‍പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട് ഇരുപത്തിയഞ്ചുകാരന്‍.