പൊന്നാനി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ പിടിയിലായി.പാട്ടു പാടാനും, പഠിപ്പിക്കാനും എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവും, പുത്തനത്താണി, പുന്നത്തല കുറുമ്പത്തൂർ സ്വദേശിയും, ആൽബം ഗായകനുമായ മൻസൂർ അലിയെ പൊന്നാനി പോലീസ് പിടികൂടിയത്.രണ്ടു വർഷം മുമ്പാണ് മൻസൂറലി ഇവരെ പരിചയപ്പെടുന്നതും, പ്രണയിക്കുന്നതും. തുടർന്ന് കുട്ടിയെ പലതവണ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും പറയുന്നു. പൊന്നാനി പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്