അഭിറാം കൊലപാതകം: മൃതദേഹം മാറ്റാനുള്ള നീക്കം കനത്ത മഴയിൽ പാളി; ഗൂഢാലോചനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും എന്നാൽ കനത്ത മഴയെ തുടർന്ന് നീക്കം പാളിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

രണ്ടാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികൾ നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി സമീപത്തെ കടയിൽനിന്ന് വലിയ കവർ വാങ്ങിയതായും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.

കേസിൽ റിമാൻഡിലുള്ള മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതികളെ ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്ത് സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ശ്രമം.

പ്രതികളുടെ ഫോൺവിളികളും സാമൂഹികമാധ്യമ ചാറ്റുകളും സൈബർ സെൽ പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുന്നു.

രണ്ടാം പ്രതിയായ ഉമറിനെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചത് സുഹൃത്തായ ഐശ്വര്യയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിൽത്തന്നെയുണ്ടായിരുന്നുവെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്ന സമയം മുഴുവൻ സംഭാഷണം തുടരുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ മോഷണക്കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിലെ ഗൂഢാലോചനയും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Related news

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,960 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

അമ്പലപ്പുഴയിൽ ബ്യൂട്ടി പാർലറിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിൽ എ.സി...

സംസ്ഥാനത്ത് മഴ ശക്തമാകും; തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച...

ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ പരാതി

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടെന്നാരോപിച്ച് പ്ലസ് വൺ...