ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ പരാതി

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാർഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിൽ പഠിക്കുന്ന 16കാരനെ മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസിൽ നിന്നു വിളിച്ചിറക്കി സ്കൂൾ സ്റ്റേജിന് പിന്നിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇടിവള ഉൾപ്പെടെ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറയുന്നു.

ഇതിനിടെ കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ശുചിമുറിയിൽ പൂട്ടിയിട്ടതായും പരാതിയുണ്ട്.

മർദ്ദനത്തിൽ മുഖത്തും പുറത്തും സാരമായി പരിക്കേറ്റ വിദ്യാർഥി അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരാണ് അടൂർ പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ തീരുമാനം.

സ്കൂൾ പരിസരത്ത് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Related news

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,960 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

അഭിറാം കൊലപാതകം: മൃതദേഹം മാറ്റാനുള്ള നീക്കം കനത്ത മഴയിൽ പാളി; ഗൂഢാലോചനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ...

അമ്പലപ്പുഴയിൽ ബ്യൂട്ടി പാർലറിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിൽ എ.സി...

സംസ്ഥാനത്ത് മഴ ശക്തമാകും; തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച...