എ എ റഹീം സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: എല്‍ഡിഎഫ് സിപിഐ എമ്മിന് അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ നിശ്ചയിച്ചു. 3 രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളില്‍ സിപിഐ എമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറിനെ നിശ്ചയിച്ചിരുന്നു.

21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞിരുന്നത്.

ഏറെക്കാലമായി ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റാകുന്നത്. 2011 ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടിരുന്നു. നിയമത്തിലും ജേര്‍ണലിസത്തിലും ബിരുദമുള്ള റഹിം കുറച്ചു കാലം കൈരളി ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗമായിരുന്ന അമൃതയാണ് ഭാര്യ.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...