മുക്കത്ത് വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. തോട്ടുമുക്കം പാമ്പോടൻ സൈതലവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
നാലോളം കോഴികളെ കൊന്ന നിലയിലായിരുന്നു. ഇതിൽ ഒരു കോഴിയെ വിഴുങ്ങുന്നതിനിടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തെ സ്നേക്ക് റെസ്ക്യൂ വളണ്ടിയർ എം.ബി. നസീർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് കൈമാറും.




