സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരമന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണോ എന്ന് ഡിജിപിക്ക് തീരുമാനിക്കാം. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാട് ആരോപണവും ഇ ഡി കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതും അന്വേഷണ പരിധിയില്‍ വരുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഇ ഡി ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതിന്മേല്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പിണറായിക്കെതിരെയുള്ള അന്വേഷണം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതേസമയം, കോണ്‍ഗ്രസ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ഇ ഡി വേട്ടയാടുമ്പോള്‍ എതിര്‍ക്കുകയും പിണറായി വിജയന്റെ കാര്യത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നാണ് സിപിഐഎമ്മിന്റെ വാദം.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ...