കിടപ്പുമുറിയില്‍ 64കാരനായ വ്യാപാരി കൊല്ലപ്പെട്ട നിലയില്‍

ദില്ലി: ദില്ലിയിലെ സ്വന്തം വസതിയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ വ്യാപാരിയെ കണ്ടെത്തി. ദില്ലിയിലെ പഞ്ച്ശീല്‍ പാര്‍ക്കിലെ മൂന്ന് നില വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് കഴുത്തറുത്തും കുത്തേറ്റും മരിച്ച നിലയില്‍ 64കാരനായ വ്യവസായിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് സമയം ആയിട്ടും കിടപ്പ് മുറിയില്‍ നിന്ന് പിതാവ് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയില്‍ വാടകക്കാരുമാണ് തങ്ങിയിരുന്നത്. പൊലീസിനെ വീട്ടുകാര്‍ ബന്ധപ്പെടുന്നത് തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ്. പൊലീസ് എത്തുമ്പോള്‍ മൃതദേഹം കിടന്നിരുന്നത് നെഞ്ചില്‍ കുത്തേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു. നിരവധി തവണ വയോധികന്റെ വയറിലും കുത്തേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മോഷണ ശ്രമത്തിനിടയിലുള്ള കൊലപാതകമാണെന്ന സാധ്യത പൊലീസ് ഇതിനോടകം തള്ളിയിട്ടുണ്ട്. വ്യാപാരിയുമായി ശത്രുതയില്‍ ആയിരുന്നവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസ് വീട്ടിലും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. രണ്ട് മക്കളാണ് കൊല്ലപ്പെട്ടയാള്‍ക്കുള്ളത്.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....