യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം; കോൺഗ്രസ്–എസ്.പി യോഗം ഡൽഹിയിൽ

ഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായി. കോൺഗ്രസ് എം.പി പ്രമോദ് തിവാരിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

വിജയസാധ്യത കണക്കിലെടുത്തുള്ള മണ്ഡലങ്ങളുടെ പട്ടികയാണ് ഇരു പാർട്ടികളും ചർച്ചയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. സമാജ്‌വാദി പാർട്ടിക്ക് സ്വാധീനം കുറവുള്ള ബുന്ദേൽഖണ്ഡ്, പശ്ചിമ ഉത്തർപ്രദേശ് മേഖലകളിലാണ് കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത്. നേരത്തെ 181 സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന കോൺഗ്രസ് ഇപ്പോൾ വിജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നാണ് സൂചന.

65 എ ഗ്രേഡ് സീറ്റുകളും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാൻ സാധ്യതയുള്ള 45 മണ്ഡലങ്ങളും കോൺഗ്രസിന്റെ പ്രധാന പരിഗണനയിലുണ്ട്. അതേസമയം, ഏകദേശം 50 സീറ്റുകൾ നൽകാനാണ് സമാജ്‌വാദി പാർട്ടിയുടെ വാഗ്ദാനമെന്നാണ് റിപ്പോർട്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇരുപാർട്ടികളുടെയും വിജയനിരക്കും സീറ്റ് വിഭജനത്തിൽ പരിഗണിക്കുന്നുണ്ട്.

സമാജ്‌വാദി പാർട്ടി ദേശീയ ചീഫ് ജനറൽ സെക്രട്ടറി രാംഗോപാൽ യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് സംഘത്തിന് ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജേന്ദ്രപാൽ ഗൗതം നേതൃത്വം നൽകുന്നു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഇമ്രാൻ മസൂദും സംഘത്തിലുണ്ട്. ചർച്ചകൾ നാളെയും തുടരും.

അതിനിടെ, വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. ഫോം ആറ് ഉപയോഗിച്ച് വീടുകൾ കയറിയിറങ്ങി പുതിയ വോട്ടർമാരെ കണ്ടെത്താനാണ് നിർദേശം. ഓരോ നിയമസഭാ മണ്ഡലത്തിലും ഏകദേശം 15,000 പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

1.27 കോടി ഹിന്ദു വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം നിലനിൽക്കെയാണ് ബി.ജെ.പിയുടെ ഈ നീക്കം. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കുമ്പോൾ സീറ്റ് വിഭജനവും വോട്ടർ പട്ടികയും നിർണായക ചർച്ചാവിഷയങ്ങളാവുകയാണ്.

Related news

ചെറുമകന്റെ മുടി മുറിച്ച മരുമകൾക്കെതിരെ മുത്തച്ഛന്റെ പരാതി; ഹിമാചലിൽ കേസെടുത്തു

സിംല: ഏഴ് വയസ്സുകാരനായ ചെറുമകന്റെ മുടി മുറിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി...

സൗജന്യ റേഷൻ പട്ടികയിൽ 13.2 ശതമാനം അനർഹർ; പരിശോധനാ റിപ്പോർട്ട് പുറത്ത്

ഡൽഹി: രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന...

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണം 18 ആയി, 600ലധികം പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു....

സ്വർണവില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങരുതെന്ന് പറഞ്ഞ മോദിക്ക് നന്ദി; വ്യാപാരി സംഘടന

ഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയ്ക്ക് നന്ദി...

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....