11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ സ്വദേശി ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് വിവരം. അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികൾ.

ഇന്നലെ രാത്രി പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. പ്രതികളിൽ ഷമീർ നിരവധി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഷമീർ ഏതാനും വർഷങ്ങൾക്ക് മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ ഇയാൾക്ക് നിലവിൽ ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related news

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ...

മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി; സബ് എഞ്ചിനീയറുടെ സസ്പെൻഷനിൽ കെഎസ്ഇബിയിൽ പ്രതിഷേധം

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ...

ആയിരങ്ങളുടെ പങ്കാളിത്തം; കാരന്തൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്

കോഴിക്കോട്: വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവ...