ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു. കരകുളം ലോക മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. പൊതുപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന രാധ കേരള വനിതാ കമ്മീഷൻ മുൻ അംഗം കൂടിയായിരുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകളാണ് ഇ.എം. രാധ. സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നുപറയാനും അവർ മടിച്ചിരുന്നില്ല.

സിപിഐഎം നേതാവ് സി.കെ. ഗുപ്തനാണ് ഭർത്താവ്. 2026 നവംബറിൽ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്നതിനിടെ പാർട്ടി അവഗണിക്കുന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ പ്രചാരണം പൂർണമായും വ്യാജമാണെന്നും എല്ലാ കാലത്തും പാർട്ടി ഇഎംഎസിന്റെ മകൾക്കൊപ്പമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി ഭർത്താവ് സി.കെ. ഗുപ്തൻ രംഗത്തെത്തിയിരുന്നു.

എഴുത്തിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു ഇ.എം. രാധ. ‘ഇഎംഎസ്: മകളുടെ ഓർമകൾ’ എന്ന പുസ്തകവും അവരുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. അച്ഛന്റെ ഓർമകളും അനുഭവങ്ങളും പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു.

ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പാർട്ടി പ്രവർത്തകയായി ജീവിക്കാനാണ് താൽപര്യമെന്നും അവർ വ്യക്തമാക്കിയിരുന്നു.

പൊതുപ്രവർത്തനത്തിലും എഴുത്തിലും സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോയ ഇ.എം. രാധയുടെ വിയോഗം ഇടതുപക്ഷ രാഷ്ട്രീയ-സാംസ്കാരിക രംഗത്തിനും വലിയ നഷ്ടമാണ്.

Related news

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...

മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി; സബ് എഞ്ചിനീയറുടെ സസ്പെൻഷനിൽ കെഎസ്ഇബിയിൽ പ്രതിഷേധം

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ...

ആയിരങ്ങളുടെ പങ്കാളിത്തം; കാരന്തൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്

കോഴിക്കോട്: വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവ...