രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകൾ; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കരട് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.

കേസുകളിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണസംഘം (SIT) വ്യക്തമാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെ അന്വേഷണസംഘത്തിന്റെ ചുമതലയിൽ നിന്ന് ജി. പൂങ്കുഴലി മാറിയിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒരു കേസിൽ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരുവിൽ പഠിക്കുന്ന മറ്റൊരു യുവതിയെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്.

രണ്ട് കേസുകളിലെയും അന്വേഷണം പൂർത്തിയായതോടെ നിയമോപദേശം തേടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം.

Related news

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി; ഫലം പ്രഖ്യാപിക്കരുത്

തിരുവനന്തപുരം: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല...

മിഠായി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ്...

ഷേവ് ചെയ്യാനെത്തി, മുക്കാൽ മണിക്കൂർ കാത്തിരുത്തിയ ശേഷം മടങ്ങാൻ പറഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദനം

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിലെത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ഏറെ...

ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ KCBC; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി...

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വേണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ...