മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി; ഫലം പ്രഖ്യാപിക്കരുത്

തിരുവനന്തപുരം: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ പരീക്ഷാഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.

ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 14-നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ച് സർക്കാർ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്നുണ്ടായ നിയമനടപടികൾക്കൊടുവിലാണ് ജില്ലാതല പരീക്ഷകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.

അതേസമയം, പരീക്ഷ നടത്താമെങ്കിലും ഫലം പ്രസിദ്ധീകരിക്കുന്നതിനും സംസ്ഥാനതല പരീക്ഷ സംഘടിപ്പിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related news

മിഠായി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ്...

ഷേവ് ചെയ്യാനെത്തി, മുക്കാൽ മണിക്കൂർ കാത്തിരുത്തിയ ശേഷം മടങ്ങാൻ പറഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദനം

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിലെത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ഏറെ...

ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ KCBC; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി...

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വേണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ...

ശബരിമല: നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ ക്യൂ ടിക്കറ്റുകൾ കൂടി അനുവദിക്കും

പത്തനംതിട്ട: ശബരിമല ദർശനത്തിനായി നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ...