മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ പൊതിഞ്ഞ് കെട്ടി; അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രീ കെ.ജി വിദ്യാർത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകൾ ഷീറ്റിൽ പൊതിഞ്ഞ് കൂട്ടിക്കെട്ടിയതായി പരാതി. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയുടെ കൈകൾ കെട്ടിയിട്ട നിലയിലുള്ളതും രക്ഷപ്പെടാൻ ശ്രമിക്കുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു. കുട്ടിയോട് ക്രൂരത കാട്ടിയതിനും ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനുമാണ് നടപടി.

കുട്ടി വികൃതി കാണിക്കുകയും അധ്യാപികയുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് വനിതാ അറ്റൻഡർ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിനിടെ കുട്ടി താഴെ വീണതാകാം കണ്ണിന് സമീപം പരിക്കേൽക്കാൻ കാരണമെന്നും കരുതുന്നു.

കൈകൾ കെട്ടിയ നിലയിൽ എഴുന്നേൽക്കാനും കയർ കടിച്ചുപൊട്ടിച്ച് രക്ഷപ്പെടാനും കുട്ടി ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ദൃശ്യത്തിൽ കുട്ടി കരയുന്നതും കാണാം.

പരിക്കുകളോടെ കുട്ടി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയും വനിതാ അറ്റൻഡറും മർദിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് സ്കൂളിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി തിരുത്തുറൈപ്പൂണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അധ്യാപികയെയും വനിതാ അറ്റൻഡറെയും സ്കൂൾ മാനേജ്മെന്റ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

Related news

സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികളെന്ന നിബന്ധന ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സർക്കാർ ജീവനക്കാർക്ക് രണ്ട് കുട്ടികൾ മാത്രമെന്ന 25 വർഷം പഴക്കമുള്ള...

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ...

തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; 200 മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകളിൽ ആശയക്കുഴപ്പം

2024-ലെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന...

ഹരിദ്വാറിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; കുടുംബസുഹൃത്ത് ഒളിവിൽ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം....

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്റെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു; ആന്ധ്രയിൽ ഭൂമിപൂജ നടത്തി

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം...