ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; AQI 400 കടന്നു; 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുന്നു. ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാര സൂചികയായ AQI 400ന് മുകളിലാണ്. മലിനീകരണം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാതെ പ്രവർത്തിക്കുന്ന 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.

കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. നേരത്തെ നൽകിയ നിർദേശങ്ങൾ പാലിക്കാതെ നിരവധി വ്യവസായശാലകൾ പ്രവർത്തനം തുടരുന്നതായി യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

മലിനീകരണ സാഹചര്യം രൂക്ഷമായ 15 നഗരങ്ങളിൽ നിയന്ത്രണ നടപടികൾ നേരിട്ട് നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് പ്രതിവാരം CAQMന് റിപ്പോർട്ട് നൽകണം. ഡൽഹി-എൻസിആർ മേഖലയിലെ 233 ഗതാഗതക്കുരുക്ക് കേന്ദ്രങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അതിനിടെ, വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ഉപയോഗിക്കുന്ന എയർ പ്യൂരിഫയറുകളുടെയും HEPA ഫിൽട്ടറുകളുടെയും ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നു. ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.

മലിനീകരണ തോത് കുറയ്ക്കാൻ നടപടികൾ ശക്തമാക്കുമ്പോഴും ഡൽഹിയിലെ ജനങ്ങൾ വിഷപ്പുക നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയേണ്ട അവസ്ഥ തുടരുകയാണ്.

Related news

ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയിൽ ഇന്ത്യയുടെ രണ്ട് നിബന്ധനകൾ; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യം

ഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ ബംഗ്ലാദേശിന്...

തത്കാൽ ടിക്കറ്റുകളിലൂടെ വൻ വരുമാനം; കണക്കുകൾ പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ

മുംബൈ: തത്കാൽ, പ്രീമിയം തത്കാൽ, ആർഎസി ടിക്കറ്റുകളിലൂടെ വൻ വരുമാനം നേടുമ്പോഴും...

സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റ്; കങ്കണ റണൗത്തിനെതിരെ കേസ്

ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എംപിയും...

അസമിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം

അസം: കാസിരംഗയ്ക്ക് സമീപം മിനിബസും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ...

രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ടു; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ട യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ...