ഗ്യാന്വേഷ് കുമാറിനെതിരെയുള്ള അഴിമതി ആരോപണം: വിജിലൻസ് അന്വേഷണം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. കരാറുകാരൻ വി ഒ സാജൻ്റെ പരാതിയിലാണ് പ്രഥമിക അന്വേഷണം. എസ്പി ഇമ്മാനുവൽ പോളിനായിരുന്നു ആദ്യ കേസിന്റെ അന്വേഷണ ചുമതലയും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന് വാർത്തകൾ വന്നിരുന്നതായും പരാതിയിലുണ്ട്. എന്നാൽ, ആദ്യ അന്വേഷണത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

Related news

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിനെതിരായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ...

ആലപ്പുഴ കെ.എസ്. ഷാൻ വധക്കേസ് വിചാരണ നവംബർ 20-ലേക്ക് മാറ്റി; പ്രതിഭാഗത്തിന്റെ അഡ്ജേൺമെന്റ് ഹർജി അംഗീകരിച്ചു

ആലപ്പുഴ കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികൾ നീട്ടിവെച്ചു. നവംബർ 20-ലേക്കാണ്...

പാങ്ങാപ്പാറ അഭിറാം വധം: മുഖ്യപ്രതിയുടെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ; തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പോലീസ്

തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലപാതകക്കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ....

വയനാട് കൽപറ്റ സെന്റ് ജോസഫ്സ് സ്കൂൾ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

വയനാട് കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്കൂളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ...

പുതുക്കാട് എ.ടി.എം കൗണ്ടറിൽ കട്ടർ ഉപയോഗിച്ച് മോഷണശ്രമം നടത്തിയ കേസിൽ യൂബർ ടാക്സി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ പുതുക്കാട് എ.ടി.എം കൗണ്ടറിൽ കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമിച്ച...