30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷ; അഞ്ചര മണിക്കൂർ നീണ്ട ദൗത്യം വിജയം

തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി പശുവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ പശുവിനെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജീവനോടെ പുറത്തെടുത്തത്.

വെണ്ണിയൂർ വടക്കരികത്ത് വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി പത്തരയോടെയാണ് പൂർത്തിയായത്.

വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സേന ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ കുഴിയിലിറങ്ങി ദൗത്യത്തിൽ നേരിട്ട് പങ്കാളിയായി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി ജി.പി.യുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം നാട്ടുകാരും സിവിൽ ഡിഫൻസ് വളന്റിയർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ ജീവനോടെ പുറത്തെടുക്കാനായത് ഉടമയ്ക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി.

Related news

വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; 27 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല...

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തർക്കം; ഹിമാചൽ വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയാലും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം...

മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു....

തൃശൂർ മണ്ണുത്തിയിൽ 15 വയസ്സുകാരനെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്...

അഭിരാമിന്റെ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്; ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത്...