സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related news

കളഞ്ഞുകിട്ടിയ ഫോൺ മോഷ്ടിച്ച് വിറ്റു; കാസർകോട് പൊലീസുകാരനെതിരെ കേസ്

കാസർകോട്: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച അതിഥി തൊഴിലാളിക്ക്...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ മാസം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ്...

ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയപാലവും ദേശം...

ആലപ്പുഴയിൽ അരിയും ഗോതമ്പും പിടികൂടി; രണ്ടുപേർക്കെതിരെ കേസ്

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും...

അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസ്; അഞ്ചാം പ്രതി അറസ്റ്റിൽ

കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ...