മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പങ്കും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ, സ്പോൺസർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.

മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്തിടപാടുകൾ, ടെൻഡർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി നടത്തിയ വിദേശയാത്ര എന്നിവയും അന്വേഷണത്തിന്റെ പരിധിയിലാണ്.

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തിയ എസ്.ഐ.ടി സംഘം നോട്ടീസ് നൽകിയ ശേഷമാണ് വി. അബ്ദുറഹിമാന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും അന്വേഷണത്തിൽ ലഭിച്ച രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനം.

കേസിൽ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

വഴിവിട്ട സഹായം നൽകിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, സാമ്പത്തിക ഇടപാടുകളിൽ ആരുടെയൊക്കെ പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് തുടർ അന്വേഷണത്തിലൂടെ എസ്.ഐ.ടി ഉത്തരം തേടുന്നത്.

spot_img

Related news

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു. നെന്മാറ പുത്തൻതറ...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന് പരാതി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന...

ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം; യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന്...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ...

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...