വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വീണ്ടും വർധന

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 62 രൂപ മുതൽ 71 രൂപ വരെയാണ് വർധന.

ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 62 രൂപ 50 പൈസ ഉയർന്ന് 2,810 രൂപയായി. സെപ്റ്റംബറിൽ ഇത് 2,747 രൂപ 50 പൈസയായിരുന്നു.

മുംബൈയിൽ 63 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ സിലിണ്ടറിന്റെ വില 2,701 രൂപയിൽ നിന്ന് 2,764 രൂപയായി.

ചെന്നൈയിൽ 65 രൂപ 50 പൈസയാണ് വർധിച്ചത്. പുതിയ വില 2,983 രൂപയായി. നേരത്തെ 2,932 രൂപയായിരുന്നു.

രാജ്യത്തെ ചില മേഖലകളിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,000 രൂപ കടന്നു. ലേയിൽ വില 3,385 രൂപ 50 പൈസയിൽ നിന്ന് 3,450 രൂപയായി ഉയർന്നു. തവാങ്ങിൽ പുതിയ വില 3,073 രൂപ 50 പൈസയാണ്.

അഹമ്മദാബാദിൽ സിലിണ്ടറിന് 2,831 രൂപ 50 പൈസയും കന്യാകുമാരിയിൽ 3,046 രൂപയുമാണ് പുതിയ വില.

വിവിധ ആഘോഷങ്ങളും വിശേഷദിനങ്ങളും അടുത്തിരിക്കെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചിരിക്കുന്നത്.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

spot_img

Related news

ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോർട്ട്

പാറ്റ്‌ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ...

കഴുതയുടെ പേരിൽ നഴ്‌സിങ് സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് നഴ്‌സസ് രജിസ്ട്രേഷൻ കൗൺസിലിനെതിരെ അന്വേഷണം

ഭോപ്പാൽ: കഴുതയുടെ പേരിലും ചിത്രത്തിലും നഴ്‌സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായ ആരോപണത്തിൽ...

യൂട്യൂബറുടെ വീട്ടിൽ 118 പവൻ കവർന്ന സംഭവം; നാല് പേർ അറസ്റ്റിൽ

സ്വർണവും പണവും പ്രദർശിപ്പിച്ച് യൂട്യൂബർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീട്ടിൽ നിന്ന്...

തമിഴ്നാട്ടിൽ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും

മധുര: തമിഴ്നാട് സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം....

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ...