നിലമ്പൂരിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്നിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തൽ. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഏകദേശം 7.5 ഹെക്ടർ വനഭൂമിയിൽ നിന്നാണ് തേക്ക്, ഈട്ടി, ഇരുള്‍ തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ ഉൾപ്പെടെ ഇരുപതോളം മരങ്ങൾ മുറിച്ച് കടത്തിയത്.

രണ്ടാഴ്ച മുൻപാണ് മരങ്ങൾ മുറിച്ച് ട്രാക്ടറുകളിൽ കയറ്റി കടത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

1980-കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണ് ഇതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ഉപയോഗിച്ച ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികളെ ഉടൻ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ഊർജിതമാക്കി.

spot_img

Related news

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....

പകൽസമയത്ത് അപൂർവമായി പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ ക്യാമറയിൽ പതിഞ്ഞു

മലപ്പുറം: പകൽസമയത്ത് അപൂർവമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ വന്യജീവി...

താനൂരിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ...

രണ്ടുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മത്തങ്ങക്കുരു വിജയകരമായി നീക്കം ചെയ്ത് കോട്ടക്കൽ ആസ്റ്റർ മിംസ് ഡോക്ടർമാർ

കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ...

മലപ്പുറത്ത് അയൽവാസികൾക്ക് വെട്ടേറ്റു; അച്ഛന് ഭക്ഷണം നൽകിയതുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം...