ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം; യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവീക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ ശ്രീജിത്ത്, 32, ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി പണവും ചിത്രങ്ങളും കൈവശപ്പെടുത്തിയെന്നാണ് പരാതി.

കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്റ്റംബർ 16 വരെ പലതവണയായി 3,93,000 രൂപ തട്ടിയെടുത്തതായാണ് പരാതി.

സമാനമായ കേസിൽ പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെട്ടായിരുന്നു അന്നത്തെ തട്ടിപ്പ്.

ചോദ്യം ചെയ്യലിൽ ഏഴോളം യുവതികളെ സമാന രീതിയിൽ കബളിപ്പിച്ചതായി പ്രതി മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു.

എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒമാരായ റെജിൻ, സാബു, ഗോഡ്വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന് പരാതി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ...

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...

എട്ടുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആരോപണം; 75കാരനായ അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച് അമ്മയും സഹോദരനും

തിരുവനന്തപുരം: എട്ട് വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ...