അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറഞ്ഞത്.

പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. വിചാരണ റിപ്പോർട്ട്‌ ചെയ്യുകയെന്നത്‌ മാധ്യമപ്രവർത്തകരുടെ അവകാശമാണെന്നും അത്‌ യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്‌ വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

2018 ജൂലൈ രണ്ടിനാണ്‌ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്‌. ആകെ 16 പ്രതികളുള്ള കേസിൽ, സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ്‌ വിചാരണ ഒക്ടോബർ 15-ന് ആരംഭിക്കുന്നത്.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ...