പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍ പിട്ട്പീടിക ആയില്യം കോംപ്ലക്സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മണികണ്ഠന് എത്തിയപ്പോള്‍ ഇവർ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. പ്രകോപിതനായ മണികണ്ഠന് ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മരിച്ച യുവതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.




