കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്ക് നാളെ നൂറ് ദിവസം പൂർത്തിയാകും; സർവീസുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ നൂറ് ദിവസം പൂർത്തിയാകും. പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു.

നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കും സാരി വിതരണം ചെയ്യും.

പ്രതിദിനം ഏകദേശം 10 ലക്ഷം സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെന്നും, അതേസമയം പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കെഎസ്ആർടിസിയുടെ ഏകദേശം 67 ശതമാനം ഓർഡിനറി സർവീസുകളും പ്രിയദർശിനി പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് സർക്കാരിന്റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെഎസ്ആർടിസിയെ വലിയ കാർഗോ ഹാൻഡ്ലറായി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി അഞ്ച് ട്രക്കുകൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

ഭാവിയിൽ നൂറുകണക്കിന് ട്രക്കുകളുള്ള വലിയ കാർഗോ ഹാൻഡ്ലറായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...