തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ച വയോധികയുടെ ബന്ധുക്കളെ തേടി പൂന്തുറ പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച വയോധികയുടെ ബന്ധുക്കളെ തേടി പൊലീസ്. കൂട്ടിരിപ്പുകാരില്ലാതിരുന്നതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല. ബന്ധുക്കളെ കണ്ടെത്താൻ പൂന്തുറ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.

ബീമാപള്ളി വാർഡ് ബദരിയ മദ്രസ മിൽക്ക് കോളനിയിൽ താമസിച്ചിരുന്ന ശാന്തകുമാരി, 65,യുടെ മൃതദേഹമാണ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ക്രൈം മെമ്മോ അയച്ചുള്ള അന്വേഷണത്തിലും ബന്ധുക്കളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്ട്രോക്കിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തകുമാരി കഴിഞ്ഞ 15നാണ് മരിച്ചത്.

വീടിന്റെ പരിസരത്തും ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ശാന്തകുമാരിയുടെ ബന്ധുക്കളെക്കുറിച്ചോ ഇവരെ സംബന്ധിച്ച വിവരങ്ങളോ അറിയാവുന്നവർ പൂന്തുറ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പൂന്തുറ പൊലീസ് സ്റ്റേഷൻ: 9497902133
ഇൻസ്പെക്ടർ എസ്.എച്ച്.ഒ, പൂന്തുറ: 9497987009
സബ് ഇൻസ്പെക്ടർ, പൂന്തുറ പൊലീസ് സ്റ്റേഷൻ: 7306221588

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...