വഴി ചോദിക്കാനെന്ന വ്യാജേനെ എത്തി 78 കാരിയുടെ മാല പൊട്ടിച്ചു; ജിം ട്രെയിനറായ യുവാവ് പിടിയിൽ

കരുനാഗപ്പള്ളി: വയോധികയുടെ കഴുത്തിൽനിന്ന് വഴി ചോദിക്കുന്ന വ്യാജേനെ എത്തി ഒന്നരപ്പവൻ്റെ സ്വർണ്ണമാല കവർന്ന കേസിൽ ജിം ട്രെയിനറായ യുവാവ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുനെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓച്ചിറ ഇടയനമ്പലം ജിമ്മിൽ ട്രെയിനറാണ് പ്രതി.

ഇക്കഴിഞ്ഞ 12-ാം തീയതി വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിന്റെ മുന്നിൽ നിന്ന 78 കാരിയായ വയോധികയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ അർജുൻ വഴി ചോദിക്കാനെന്ന വ്യാജേനെ അടുക്കുകയായിരുന്നു. തുടർന്ന് സമീപത്ത് ആളുകൾ ഇല്ലെന്ന് മനസ്സിലാക്കിയ പ്രതി, വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നരപ്പവന്റെ സ്വർണ്ണമാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. മോഷണം പോയ സ്വർണ്ണമാല ക്ലാപ്പനയിലുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_img

Related news

ആന്റോ അഗസ്റ്റിനെതിരെയുള്ളത് ഗൗരവമായ കുറ്റകൃത്യങ്ങൾ; മാധ്യമപ്രവർത്തനമല്ല, കേസുകളാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ്-എക്സൈസ് നടപടികളെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുതിച്ചുയർന്നു; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ മാത്രം...

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ എസ്.ഐ.ടി വൈകാതെ ചോദ്യം ചെയ്യും

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം...

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശി അർഷാദിന് ഗുരുതര പരുക്ക്

തൃശൂര്‍: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

ലഹരിമരുന്ന് വേട്ട; 25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: ഞാറയ്ക്കലിൽ വൻ ലഹരിമരുന്ന് വേട്ട; 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട്...