കോഴിക്കോട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം; അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവങ്ങാട് സ്വദേശി അഫ്‌സീറിനെ (39) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്‌സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കും അടിയന്തര ശസ്ത്രക്രിയക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ്...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക്...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...