നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്.

പറമ്പത്ത് ഏലത്തിൽ സുബൈദയ്ക്കാണ് സാരമായി പരുക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം.

കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സുബൈദയെ ട്രാവലർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവതിയുടെ കാലിലൂടെ ട്രാവലറിന്റെ മുൻവശത്തെ ടയർ കയറിയിറങ്ങി.

സീബ്രാ ലൈനിന് മുകളിൽ സ്വകാര്യ ബസ് നിയമം ലംഘിച്ച് നിർത്തിയിട്ടതും ട്രാവലർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിന് പിന്നാലെ നാട്ടുകാരും വ്യാപാരികളും ചേർന്ന് സുബൈദയെ ആശുപത്രിയിലെത്തിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

spot_img

Related news

പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറി നൽകിയില്ല; കടയുടമയെ ആക്രമിച്ചതായി പരാതി

കൊച്ചി: ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ തട്ടുകട...

തൃശൂർ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ഡി.സി.സി പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നു. സൈബർ പൊലീസ് കേസെടുത്തതിന്...

ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്; തിരുവനന്തപുരത്ത് നിരവധി പേർക്ക് പണം നഷ്ടമായി

തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ...

ലഹരിമരുന്ന് വേട്ട: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ കച്ചവടം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ!

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ...

അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി...