‘ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ’ യുവാവിന് ക്രൂരമർദനം; ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണം

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി.

ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിൽ കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദനക്കേസ് പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് ഷിനാസിന്റെ കുടുംബത്തിന്റെ ആരോപണം.

രാത്രിയിലാണ് ഷിനാസിന് മർദനമേറ്റതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സംഭവം ഉച്ചസമയത്താണ് നടന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ ചന്തേര പൊലീസിന്റെ നടപടിക്കെതിരെ കുടുംബം ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.

അതേസമയം, യുവാവിനെ മർദിച്ച സംഭവത്തിലും ഷിനാസിനെതിരെ രജിസ്റ്റർ ചെയ്ത കേസിലും പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ ആരോപണങ്ങളിൽ പൊലീസ് വിശദീകരണം പുറത്തുവന്നിട്ടില്ല.

spot_img

Related news

ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; 6 മുതൽ 12 വരെ കെഎസ്ഇബി മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി....

‘ആദ്യം അടിച്ചത് ഞാൻ തന്നെ’; ചിറയിൻകീഴ് സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ...

കണ്ണൂരിന് പ്രഖ്യാപിച്ച വേദി കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാന സ്കൂൾ കായികമേളയിൽ വിവാദം

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ...

AI കാലത്തെ നേതൃത്വം മുതൽ ദുരന്തനിവാരണം വരെ; ഐഐഎമ്മിലെ മന്ത്രിമാരുടെ പരിശീലനം ഇന്ന് സമാപിക്കും

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി...