കായംകുളത്ത് പട്ടാപ്പകൽ മാലക്കവർച്ച; മോഷ്ടാവിനെ പിന്തുടർന്ന് സാഹസികമായി പിടികൂടി യുവതി

കായംകുളത്ത് പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സ്വന്തം നിലയിൽ പിന്തുടർന്ന് സാഹസികമായി പിടികൂടി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗവും പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിന്റെ ഉടമയുമായ രജനിയുടെ മാല കവർന്ന കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസണെയാണ് (30) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപമുള്ള രജനിയുടെ സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. തുടർന്ന് സംസാരിച്ചുനിൽക്കുന്നതിനിടെ രജനിയുടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല ഇയാൾ പൊട്ടിച്ചെടുക്കുകയായിരുന്നു.

മാലയുമായി സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമയോചിതമായി പ്രവർത്തിച്ച രജനി പിന്നാലെ ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടികൂടി. യുവതി പിടിവിടുന്നില്ലെന്ന് കണ്ടതോടെ ഇയാൾ രജനിയെ റോഡിലൂടെ വലിച്ചുകൊണ്ട് സ്കൂട്ടർ മുന്നോട്ട് ഓടിച്ചു. എന്നാൽ അധികദൂരം പോകുംമുമ്പ് സ്കൂട്ടർ നിയന്ത്രണംവിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ മോഷ്ടാവിനെ വളഞ്ഞുപിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അടക്കം മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് പൂർണമായും...

കാസർകോട് എംഡിഎംഎ കേസ്: പ്രതികൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷം; ആരോപണം ശക്തമാക്കി പിണറായി വിജയൻ

കാസർകോട് എംഡിഎംഎയുമായി പ്രതികൾ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രതികൾക്ക്...

പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക തീർത്തു; 30 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ നീക്കം; ജനരോഷത്തെ തുടർന്ന് തീരുമാനം

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്' അറവു മാലിന്യ സംസ്കരണ കേന്ദ്രം...