സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി പ്രവർത്തിച്ചു. 1978-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി പ്രവേശിച്ച അദ്ദേഹം, പിന്നീട് ഇതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 2010-ലാണ് ആലിക്കുട്ടി മുസ്ലിയാർ സമസ്ത സെക്രട്ടറിയാകുന്നത്. തുടർന്ന് 2003 മുതൽ 2005 വരെയുള്ള കാലയളവിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും, 2006 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

spot_img

Related news

ക്ഷേമ പെൻഷൻ മാസം 2000 രൂപ; നാളെ മുതൽ വിതരണം ചെയ്യും, 1095 കോടി അനുവദിച്ചതായി മുഖ്യമന്ത്രി!

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും....

പെരുമ്പാവൂരിൽ അപൂർവ ‘വീരക്കൽ’ ശിലാലിഖിതം കണ്ടെത്തി!

പെരുമ്പാവൂർ: വേണാട് രാജ്യത്തിന്റെ ചരിത്ര വ്യാപ്തി വ്യക്തമാക്കുന്ന നിർണായക തെളിവായി അശമന്നൂരിൽ...

മകൾക്ക് പിന്നാലെ മോഹൻലാലിനും സൈബർ ആക്രമണം; വിസ്മയയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി!

കൊച്ചി: നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ...

“യുവാക്കളെ അടിച്ചമർത്തുന്നു; എന്നാൽ പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നത് ഫാസിസം”: ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

കൊച്ചി: ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...