വിലക്ക് വീണു: യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി; പിന്നിൽ കടുത്ത പൊലീസ് നടപടി

കൊച്ചി: യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിച്ചത്.

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് നേരത്തെ ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തൊപ്പിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് നിയമനടപടികൾ സ്വീകരിച്ചത്.

ഇതിനിടെ, കേസിൽ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിക്കെതിരായ കുറ്റം ഗൗരവസ്വഭാവമുള്ളതാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് നിലപാട്.

spot_img

Related news

ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല; പട്ടിണി മാറ്റാൻ മണ്ണ് തിന്ന് സമരം ചെയ്ത് അധ്യാപക ഉദ്യോഗാർഥികൾ!

എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന്...

“വേദനിപ്പിക്കാൻ ചെയ്തതല്ല; പരാതിയുണ്ടെങ്കിൽ ക്ഷമ ചോദിക്കാം…” – മണ്ണാർക്കാട് വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ!

മണ്ണാർക്കാട്ടെ ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻമന്ത്രി കെ.ടി....

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച്...

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിടാൻ പൊലീസ്; ലുക്ക് ഔട്ട് സർക്കുലർ ഇറക്കുന്നു, ചാനൽ പൂട്ടി!

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന...