കുംഭമേള താരം മോണോലിസയുടെ ഭർത്താവിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതി വൈറൽ കുംഭമേള താരം മോണോലിസയുടെ ഭർത്താവ് ഹർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ഹർമാൻ യാതൊരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.

ജാമ്യാപേക്ഷ തള്ളിയതോടെ ഹർമാനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ മധ്യപ്രദേശ് പൊലീസ് ശക്തമാക്കുമെന്നാണ് സൂചന.

അതേസമയം, സെഷൻസ് കോടതിയുടെ ഉത്തരവിന് പിന്നാലെ ഹർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞുള്ള മുൻ ഇടക്കാല ഉത്തരവ് നീട്ടണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

spot_img

Related news

പൂനെ കേതൻ വധക്കേസ്: പ്രതി സിയയുടെ വക്കീലാരാണെന്നതിൽ നാടകീയ തർക്കം; കുടുംബത്തിനെതിരെ 10 കോടിയുടെ നോട്ടീസ്!

പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി...

ജീവന്റെ വെളിച്ചം പകരുന്നവർക്ക് നന്ദി; ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം!

രാജ്യത്ത് ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത...

ഇന്ധനവിലയിൽ വൻ ഇളവ്! പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ച് നയാര എനർജി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി...

വാണിജ്യ സിലിണ്ടറിന് 183 രൂപ കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ!

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ ആശ്വാസം. 19 കിലോഗ്രാം...

രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ച് മോഷണം; 40 മൊബൈൽ ഫോണുകൾ കവർന്നു

രാജസ്ഥാൻ: ഭീൽവാഡ ജില്ലയിലെ കരേഡ ടൗണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി...