വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു

കൊച്ചി: അങ്കമാലിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. അങ്കമാലി നഗരസഭയുടെ പതിനാലാം വാർഡിലെ തിരുനായത്തോട് ഭാഗത്ത് ശബരി റെയിൽപാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം.

കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്നാണ് കുറുനരികൾ ഷോക്കേറ്റ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം വാർഡ് കൗൺസിലർ കെ.ആർ. സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടർ ഉൾപ്പെട്ട സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡങ്ങൾ സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ സംസ്കരിച്ചു. സംഭവത്തിൽ വനം വകുപ്പും ബന്ധപ്പെട്ട അധികൃതരും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

spot_img

Related news

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള...

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം; ചമ്പത് റായുടെ മൊഴി പുറത്ത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ രാമജന്മഭൂമി തീർത്ഥ...

വർ‍ക്കലയിൽ ചായയിൽ സ്‌ക്രബ്ബർ ഭാഗം കണ്ടെത്തിയതായി പരാതി; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: വർ‍ക്കലയിൽ ചായയിൽ നിന്ന് സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന പരാതിയെ തുടർന്ന്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,...

കെഎസ്ആർടിസി ജൂലൈ ടൂർ കലണ്ടർ പുറത്തിറക്കി; ഹൈദരാബാദ് പ്രീമിയം പാക്കേജ് പ്രധാന ആകർഷണം

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറങ്ങി....