‘അമ്മ’യിൽ അടിയന്തര ഓൺലൈൻ നീക്കം; ‘രാജിവെച്ചു പോയവരെ തിരികെ എത്തിക്കും’; കൺവീനർ രമേഷ് പിഷാരടി എം.എൽ.എ

അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.

അമ്മയിലെ പൊട്ടിത്തെറിയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതും സംഘടനയിലെ ഗ്രൂപ്പിസം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. കമ്മിറ്റിയുടെ കണ്‍വീനര്‍ എംഎല്‍എ കൂടിയായ രമേഷ് പിഷാരടിയാണ്. ഓണ്‍ലൈനായി ആദ്യയോഗം ചേര്‍ന്നുവെന്നും പുതിയ ഭരണസമിതി വൈകാതെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

പുതിയ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. എന്നാല്‍ മുന്‍ അദ്ധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അസുഖം ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഭരണസമിതികളുടെയും മുഴുവന്‍ കണക്കുകളും വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി എടുക്കുന്ന തീരുമാനവും നിര്‍ണായകമാകും. അങ്ങനെ ഉണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്ന കമ്മിറ്റിയെ താഴെയിറക്കാന്‍ ബോധപൂര്‍വമായ അജണ്ട സൃഷ്ടിച്ചുവെന്ന വാദത്തിന് ബലം നല്‍കും.

spot_img

Related news

വോക്കി ടോക്കിയും ഇലക്ട്രിക് ത്രാസും 21 ലക്ഷം രൂപയും; യൂണിവേഴ്സിറ്റി പരിസരത്തെ ‘ലഹരി കുടുംബത്തിലെ’ അവസാന കണ്ണിയും കുടുങ്ങി

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന എം.ഡി.എം.എ...

ഇന്റർവെല്ലിൽ പുഴക്കരയിലും ബാത്റൂമിലും ‘മദ്യപാനം’; താമരശ്ശേരിയിൽ സ്കൂൾ കുട്ടികളെ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചെന്ന് സഹപാഠി

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ...

“വിമാനത്താവളത്തിൽ എല്ലാം സെറ്റാണ്!” കരിപ്പൂരിൽ കസ്റ്റംസിനെ ചതിച്ച് പ്രതിയുടെ മൊഴി; സ്വർണ്ണക്കടത്തിൽ പുതിയ വിവാദം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വിവാദത്തിന് വഴിവെച്ച് പ്രതിയുടെ മൊഴി....

മദ്യ നികുതിയിളവിൽ സർക്കാർ പിന്നോട്ടേക്ക്? ‘ജനശബ്ദം യു.ഡി.എഫ് കേൾക്കും’: തിരുത്തൽ സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന...