കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു!

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, വയനാട് ജില്ലയിലും ഷിഗെല്ല പടരുകയാണ്. വയനാട് കോളയാട് സ്‌കൂളിലെ ഏഴ് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയിൽ മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.

സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 110-ലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം 54 പേർക്കായിരുന്നു രോഗബാധ. രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോഴിക്കോട്ടും വയനാട്ടിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

spot_img

Related news

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ!

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ്...

ഭീതി പരത്തി തെരുവുനായ ആക്രമണം: വീടിനുള്ളിൽ കയറി വയോധികയെ കടിച്ചുകീറി; 4 പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തിരുവനന്തപുരം കല്ലമ്പലത്ത് പനി...

വർഗീയ പരാമർശം: മമത ബാനർജിക്കെതിരെ കേസ്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ കൊൽക്കത്ത...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരിൽ ഓറഞ്ച് അലർട്ട്, കരമന നദിയിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കാലാവസ്ഥാ...

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു: 25കാരിക്കെതിരെ പോക്‌സോ കേസ്

കാസർകോട്: ജില്ലയിലെ മേൽപ്പറമ്പിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ...