ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…. ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അടക്കം ഏഴ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.​

ഐ.പി ബിനു, രേവന്ത്, ലെനിൻ രാജ്, നന്ദു. ജി. ആർ, രാഹുൽരാജൻ, വൈശാഖ്, രാഹുൽ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതിപ്പട്ടികയിലുള്ള ഐ.പി ബിനുവിന് രക്തസമ്മർദമുള്ളതിനാൽ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ​

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. മെയ് 27-നായിരുന്നു വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇഡി എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. ​

മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ റെയ്ഡ്. പരിശോധനകൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങവെ, ഇവർ സഞ്ചരിച്ച വാഹനങ്ങൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ വളയുകയും കാറുകൾ അടിച്ച് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഐ.പി ബിനു അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.

spot_img

Related news

കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു!

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരിൽ ഓറഞ്ച് അലർട്ട്, കരമന നദിയിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കാലാവസ്ഥാ...

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു: 25കാരിക്കെതിരെ പോക്‌സോ കേസ്

കാസർകോട്: ജില്ലയിലെ മേൽപ്പറമ്പിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ...

ചികിത്സയ്ക്കായി വാങ്ങിയ കടം ഒടുവില്‍ ജപ്തിയായി; പാറശാലയില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഫ്ലോറന്‍സിനെയും മക്കളെയും പുറത്താക്കി അധികൃതര്‍

തിരുവനന്തപുരം: പാറശാലയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ തലയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച...

എല്‍ഡിഎഫിന്റേത് വെറും ‘ഗിമ്മിക്ക്’…. ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനമായിരുന്ന ബിരുദ...