കോൺഗ്രസിന്റെ വാഗ്ദാനം എവിടെ?; ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘സൗജന്യ യാത്ര’; കെഎസ്ആർടിസി ബസുകളിൽ വൻ പ്രതിഷേധം

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി മഹിളാമോർച്ചയുടെ പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ച പ്രവർത്തകർ വ്യത്യസ്തമായ സമരമുറ പുറത്തെടുത്തത്.

തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. പ്രവർത്തകർ കൂട്ടമായി കെഎസ്ആർടിസി ബസുകളിൽ കയറുകയും ടിക്കറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് ജീവനക്കാർ നിർത്തിയിട്ടു. ടിക്കറ്റെടുക്കാതെ ബസ് പുറപ്പെടില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ പ്രവർത്തകർ ബസിനുള്ളിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു. ഒടുവിൽ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മെയ് 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് മഹിളാമോർച്ച നേതാക്കൾ വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നേരിടുന്ന ആദ്യത്തെ പ്രധാന ജനകീയ പ്രതിഷേധങ്ങളിൽ ഒന്നായി ഇത് മാറി. വാഗ്ദാനം പാലിക്കുന്നത് വരെ സമരം തുടരുമെന്നാണ് മഹിളാമോർച്ചയുടെ നിലപാട്. പ്രതിഷേധത്തെത്തുടർന്ന് പലയിടങ്ങളിലും കെഎസ്ആർടിസി സർവീസുകൾ തടസ്സപ്പെട്ടു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് മഹിളാമോർച്ചയുടെ തീരുമാനം.

spot_img

Related news

ഇന്ധനവില വർധനവ് വെറും ‘ഷോക്കല്ല’; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും; വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചത് വെറുമൊരു ഇന്ധന വിലവർധനവ് മാത്രമായി...

‘രമേശ് ചെന്നിത്തല ജ്യേഷ്ഠതുല്യൻ; അനുഗ്രഹം കൂടെയുണ്ടാകും’; അദ്ദേഹം എന്റെ നേതാവെന്ന് വിഡി സതീശന്‍’

നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ സന്ദർശിച്ച് വി.ഡി...

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ല, അതിന് മുൻപേ സമരം; ബിജെപിയെ ട്രോളി വി.ടി ബല്‍റാം: ‘ഇതിലും വലിയ കോമാളിത്തരം വേറെയില്ല’

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി...

മുഖ്യമന്ത്രി വരുമ്പോൾ റോഡ് ബ്ലോക്ക് വേണ്ട! വി.ഡി. സതീശന്റെ ‘നോ എസ്കോർട്ട്’ നയം; പൊലീസിന് കർശന നിർദ്ദേശം

തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ...

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്!

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....