‘ഈ തിരഞ്ഞെടുപ്പോടെ മൂന്നാം ബദൽ, എൻഡിഎ നിർണായക ശക്തിയാകും’; പ്രതികരണവുമായി എംടി രമേശ്

കോഴിക്കോട്: കേരളത്തിൽ ഈ തിരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്നും മതസാമുദായിക വർഗീയ ശക്തികൾക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്നും എംടി രമേശ് പറഞ്ഞു. വോട്ടിന് നോട്ട് ആരോപണത്തിനുമേല്‍ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു.

ബിജെപി അങ്ങനെ ആളുകളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൈമാറണം, അന്വേഷണം നടക്കട്ടെ, അന്വേഷണത്തിൽ സത്യം പുറത്തുവരട്ടെ. ദൃശ്യങ്ങൾ ഇന്നത്തെ കാലത്ത് എങ്ങനെയും ചിത്രീകരിക്കപ്പെടാം. പണം കൊടുത്ത് സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ശോഭ സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശോഭയുടെയും കോൺഗ്രസിന്‍റെയും പരാതി അന്വേഷിക്കട്ടെ. പാലക്കാട് ബിജെപി ജയിക്കാൻ പോകുന്നതിന്‍റെ വേവലാതിയാണ്. യുഡിഎഫിനും എൽഡിഎഫിനും സമനിലതെറ്റി. ശോഭ സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിന് ജയിക്കും എന്നും എംടി രമേശ് പറഞ്ഞു.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...