20 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജിമെയിൽ അഡ്രസ് മാറ്റാൻ ഇനി പുതിയ അക്കൗണ്ട് വേണ്ട!

വർഷങ്ങൾക്ക് മുൻപ് കൗതുകത്തിന് തുടങ്ങിയ ജിമെയിൽ ഐഡികൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇമെയിൽ വിലാസം മാറ്റണമെങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങണമെന്ന നിബന്ധന ഗൂഗിൾ ഒഴിവാക്കുന്നു. ജിമെയിൽ ആരംഭിച്ച് 20 വർഷത്തിന് ശേഷമാണ് ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ച ഈ മാറ്റം ഗൂഗിൾ അവതരിപ്പിക്കുന്നത്.

2004-ൽ ജിമെയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ നൽകിയ യൂസർനെയിമുകൾ പലർക്കും ഇന്ന് അരോചകമായി തോന്നാറുണ്ട്. എന്നാൽ അവ മാറ്റാൻ ഇതുവരെ വഴിയില്ലായിരുന്നു. ഈ പരിമിതിക്കാണ് ഇപ്പോൾ ഗൂഗിൾ പരിഹാരം കാണുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. “2004 ഒരു നല്ല വർഷമായിരുന്നു, എന്നാൽ നിങ്ങളുടെ ജിമെയിൽ വിലാസം ആ വർഷത്തിൽ തന്നെ തങ്ങേണ്ടതില്ല” എന്നാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എക്സിൽ കുറിച്ചത്.

പുതിയ അപ്ഡേറ്റ് പ്രകാരം ഉപഭോക്താക്കൾക്ക് ‘@gmail.com’ എന്നതിന് മുൻപുള്ള ഭാഗം മാറ്റാൻ സാധിക്കും. ശ്രദ്ധേയമായ കാര്യം, ഇമെയിൽ ഐഡി മാറ്റിയാലും പഴയ മെയിലുകളോ ഫോട്ടോകളോ മറ്റ് വിവരങ്ങളോ നഷ്ടപ്പെടില്ല എന്നതാണ്. നിങ്ങളുടെ പഴയ ഇമെയിൽ വിലാസം ഒരു ‘ആൾട്ടർനേറ്റീവ് ഇമെയിൽ’ ആയി തുടരും. അതായത്, ആരെങ്കിലും നിങ്ങളുടെ പഴയ വിലാസത്തിലേക്ക് മെയിൽ അയച്ചാലും അത് പുതിയ ഇൻബോക്സിൽ തന്നെ ലഭിക്കും.

മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ആപ്പിൾ ഐക്ലൗഡ് എന്നിവയിൽ നിലവിലുള്ള ഈ സൗകര്യം മത്സരവിപണിയിൽ പിടിച്ചുനിൽക്കാനാണ് ഗൂഗിളും ഇപ്പോൾ നടപ്പിലാക്കുന്നത്. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് നിലവിൽ ഈ സേവനം ലഭ്യമായിത്തുടങ്ങി. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ഈ സൗകര്യം എത്തും.

എങ്ങനെ മാറ്റാം?:

ഗൂഗിൾ അക്കൗണ്ടിലെ ‘Personal Info’ എന്ന സെക്ഷനിൽ പോയി ഇമെയിൽ ഓപ്ഷൻ തിരഞ്ഞെടുത്താൽ ഈ മാറ്റം വരുത്താം. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ യൂസർനെയിം മുൻപ് ആരും ഉപയോഗിച്ചിട്ടില്ലാത്തതായിരിക്കണം എന്ന് മാത്രം.

spot_img

Related news

സ്മാർട്ട്ഫോൺ വിപണി തൂത്തുവാരി ആപ്പിൾ; ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ഫോണായി ഐഫോൺ 17

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത്...

ഇനി റീചാർജ് ചെയ്യാൻ വാട്ട്സ്ആപ്പ് മതി! പുതിയ ഫീച്ചറുമായി മെറ്റ; ഫോൺ പേയ്ക്കും ഗൂഗിൾ പേയ്ക്കും കടുത്ത വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി വിപ്ലവകരമായ മാറ്റവുമായി മെറ്റ....

സ്മാർട്ട്ഫോൺ വില ഇനി ‘ഔട്ട് ഓഫ് റീച്ച്’; 15% വർധനയ്ക്ക് സാധ്യത, ഫീച്ചറുകൾ കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പ്!

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി വിപണിയിൽ വിലവർധനയ്ക്ക് സാധ്യത. മെമ്മറി...

വാട്‌സ്ആപ്പ് വെബിൽ വമ്പൻ മാറ്റം: ഇനി ചാറ്റുകൾ ഇഷ്ടാനുസരണം നിറം മാറും!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവരുടെ വെബ് പതിപ്പിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു....

ഇൻസ്റ്റാഗ്രാമിന്റെ ലോകനെറുകയിൽ മലയാളി തിളക്കം; നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്ത് ഇൻസ്റ്റാഗ്രാം ഔദ്യോഗിക റീൽ!

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റർമാരിൽ നിന്ന് ഒരു മലയാളിയെ തേടി ഇൻസ്റ്റാഗ്രാമിന്റെ അപൂർവ്വ...