ഇൻസ്റ്റാഗ്രാമിന്റെ ലോകനെറുകയിൽ മലയാളി തിളക്കം; നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്ത് ഇൻസ്റ്റാഗ്രാം ഔദ്യോഗിക റീൽ!

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റർമാരിൽ നിന്ന് ഒരു മലയാളിയെ തേടി ഇൻസ്റ്റാഗ്രാമിന്റെ അപൂർവ്വ അംഗീകാരം. ജനപ്രിയ ഡിജിറ്റൽ ക്രിയേറ്റർ പൊന്നാനി സ്വദേശി നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്തുകൊണ്ടുള്ള ഔദ്യോഗിക റീൽ ഇൻസ്റ്റാഗ്രാം പുറത്തിറക്കി. ഫെബ്രുവരി 23-നാണ് നിഹാലിന്റെ ക്രിയേറ്റിവിറ്റിയെയും യാത്രയെയും പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തനതായ ശൈലിയിലുള്ള ഉള്ളടക്കത്തിലൂടെയും അവതരണത്തിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത നിഹാൽ ഹമീദിന് ലഭിച്ച ഈ അംഗീകാരം മലയാളം ക്രിയേറ്റർമാർക്ക് വലിയൊരു നേട്ടമാണ്. ഇൻസ്റ്റാഗ്രാം നേരിട്ട് ഒരു ക്രിയേറ്ററെ ഇത്തരത്തിൽ ആഗോള പ്ലാറ്റ്‌ഫോമിൽ ഫീച്ചർ ചെയ്യുന്നത് വളരെ അപൂർവ്വമായാണ്. നിഹാലിന്റെ ക്രിയേറ്റീവ് യാത്രയെയും ആഗോളതലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെയും വ്യക്തമാക്കുന്നതാണ് പുറത്തിറങ്ങിയ വീഡിയോ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ നിഹാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ അംഗീകാരം കേരളത്തിലെ വളർന്നുവരുന്ന ക്രിയേറ്റർമാർക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

spot_img

Related news

വാട്‌സ്ആപ്പ് വെബിൽ വമ്പൻ മാറ്റം: ഇനി ചാറ്റുകൾ ഇഷ്ടാനുസരണം നിറം മാറും!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവരുടെ വെബ് പതിപ്പിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു....

20 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജിമെയിൽ അഡ്രസ് മാറ്റാൻ ഇനി പുതിയ അക്കൗണ്ട് വേണ്ട!

വർഷങ്ങൾക്ക് മുൻപ് കൗതുകത്തിന് തുടങ്ങിയ ജിമെയിൽ ഐഡികൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ...

സ്മാർട്ട്ഫോൺ വിപണിയിൽ ‘കോളൊടിഞ്ഞു’; ഫെസ്റ്റിവൽ സീസണിലും സ്തംഭനാവസ്ഥ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫെസ്റ്റിവൽ സീസണിന് ശേഷം...

ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്....

ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ...