കൂട്ടുകാരന്റെ കല്യാണത്തിന് പോയി, മടക്കം മരണത്തിലേക്ക്; വള്ളുവമ്പ്രത്ത് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വള്ളുവമ്പ്രത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി സ്വദേശി ഷിബിൽ റഹ്മാൻ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി ഏഴുമണിയോടെ വള്ളുവമ്പ്രം മുസ്ലിയാർപീടികയിലായിരുന്നു അപകടം. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷിബിൽ റഹ്മാൻ (26) ആണ് മരിച്ചത്. സുഹൃത്ത് ആഷിഖിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളൂരിലെ സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിലുണ്ടായിരുന്ന തമിഴ്‌നാട് ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷിബിൽ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായിരുന്നു ഷിബിൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

spot_img

Related news

പി.എ. മുഹമ്മദ് റിയാസിനെതിരെ ബിജെപിയുടെ വ്യക്തി അധിക്ഷേപം; ‘രണ്ടാം ജിന്ന’ പരാമർശത്തിൽ വിവാദം

വന്ദേമാതരം വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബിജെപിയും തമ്മിലുള്ള...

സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വടക്കൻ-മധ്യ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ...

കിഴക്കമ്പലത്ത് കുടിയൊഴിപ്പിക്കലിനെതിരെ സ്ത്രീകളും കുട്ടികളും തെരുവിൽ; സംഘർഷത്തിന് പിന്നാലെ നടപടി നിർത്തിവെക്കാൻ പോലീസിന് നിർദ്ദേശം!

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ...

മിൽമ പാൽ വില 56 രൂപയാകും; ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ...