മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം മമ്പാട് വീട്ടിക്കുന്ന് നഗര്‍, പാലേമാടിന് സമീപം മരുത എന്നിവിടങ്ങളില്‍ നിന്നായി രണ്ട് രാജവെമ്പാലകളെയാണ് പിടികൂടിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച പാമ്പിനെ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പിടികൂടാനായത്.

ആറ് രാജവെമ്പാലകളെയാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഒരു മാസത്തെ കണക്കെടുത്താല്‍ മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട നാനൂറോളം പാമ്പുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

രാത്രിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക. പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ക്കും കല്ലുകള്‍ക്കും സമീപം നടക്കുമ്പോള്‍ ശ്രദ്ധിക്കുക,വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകള്‍, പഴയ ടയറുകള്‍, കല്ല് കൂനകള്‍ എന്നിവ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളാണ്.വേനല്‍ക്കാലത്ത് തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളില്‍ കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈകുന്നേരങ്ങളില്‍ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കുക. പാമ്പിനെ കണ്ടാല്‍ പ്രകോപിപ്പിക്കാനോ സ്വയം പിടികൂടാനോ ശ്രമിക്കരുത്. പാമ്പില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. പാമ്പിനെ കണ്ടാല്‍ ഉടന്‍ തന്നെ വനംവകുപ്പിനെയോ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ വിവരം അറിയിക്കുക തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍.

spot_img

Related news

പൊന്നാനി ബീച്ചിലെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22)...

യുവ എൻജിനീയർ മുനവ്വർ അന്തരിച്ചു; വിടവാങ്ങിയത് തിരൂർ ചെമ്പ്ര തൊട്ടിയിൽ കുടുംബാംഗം

തിരൂർ ചെമ്പ്ര തൊട്ടിയിൽ സ്വദേശി മുനവ്വർ (28) അന്തരിച്ചു. കിൻഫ്രയിൽ സോഫ്റ്റ്‌വെയർ...

കണ്ണീർ മായാതെ പാങ്ങ് സ്കൂൾ; പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കിടയിൽ പുതിയ അധ്യാപകർ ചുമതലയേറ്റു

വാൽപ്പാറ അപകടത്തിൽ പ്രിയപ്പെട്ട അഞ്ച് അധ്യാപകരെ നഷ്ടപ്പെട്ട മലപ്പുറം പാങ്ങ് ജി.എൽ.പി...

​ഇ-ചാനൽ ഇംപാക്ട്: ആ തടിപ്പലക ഇനി വിശ്രമിക്കട്ടെ, ഷിഫിർ ഇനി പുത്തൻ ബോർഡിൽ പറക്കും!

വളാഞ്ചേരി: ഇല്ലായ്മകൾക്കിടയിലും തന്റെ സ്വപ്നങ്ങളെ മരപ്പലകയിൽ കൊത്തിയെടുത്ത ഒൻപതാം ക്ലാസുകാരൻ ഷിഫിറിന്...

മൂർഖന്റെ കടിയിൽ നിന്ന് പുതുജീവനിലേക്ക്; വണ്ടൂരിലെ പാമ്പ് സംരക്ഷകൻ ഫിറോസ് ബാബു സുഖം പ്രാപിക്കുന്നു

വണ്ടൂരിൽ പത്തടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പ് സംരക്ഷകൻ...