“എൽഡിഎഫ് മെനക്കെട്ടിട്ട് കാര്യമില്ല”; ജമാഅത്തെ ഇസ്‌ലാമി വിവാദത്തിൽ ആഞ്ഞടിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ എൽഡിഎഫ് അധരവ്യായാമം നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് മെനക്കെട്ടിട്ട് കാര്യമില്ലെന്നും ഇടതുപക്ഷത്തിൻ്റെ ഈ പ്രചാരണം ജനങ്ങൾ മുഖവിലക്ക് എടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്താൻ ഒന്ന് രണ്ട് ചാനലുകളുണ്ടെന്നും അതിനേക്കൊണ്ടൊന്നും കാര്യമില്ലെന്നും’ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവുമാണ് അനിവാര്യമെന്നും അദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട വിഷയം ലീഗ് ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള സമസ്ത പ്രമേയത്തിൽ ലീഗ് അഭിപ്രായം പറയണമെന്നും മുതിർന്ന നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി അഴകുഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയമാണ്, മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു, പാൻ ഇസ്‌ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രതവേണം, ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണം എന്നിങ്ങനെ കടുത്ത വിമർശനങ്ങളായിരുന്നു സമസ്തയുടെ പ്രമേയത്തിലുണ്ടായിരുന്നത്. ഇതിലാണ് ഗോവിന്ദന്റെ പ്രതികരണം.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...