കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂ എന്ന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാന്റെതാണ് വിധി. ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതി വിധിയെ ശരിവച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവയായ സൊര്‍ബീ എന്ന വ്യക്തി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. അതേസമയം, ചാന്ദ് ഖാന്‍ ജീവിച്ചിരിക്കേ സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ കരാറുണ്ടായിരുന്നത് കൊണ്ട് ചാന്ദ് ഖാന്റെ വിധവയായ സൊര്‍ബീയ്ക്ക് സ്വത്തില്‍ അവകാശമില്ലെന്ന വാദവും സുപ്രീംകോടതി തള്ളി. വില്‍ക്കാന്‍ കരാറുണ്ടാക്കി എന്നതിനാല്‍ ആ സ്വത്തില്‍ അവകാശം ഇല്ലാതാവില്ലെന്നാണ് കോടതി പറഞ്ഞത്.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...