‘ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു, സീനിയേഴ്സിന്റെ ഉപദ്രവം താങ്ങാൻ വയ്യ’; വിഡിയോ പങ്കിട്ടതിനു പിന്നാലെ വിദ്യാർഥി മരിച്ച നിലയിൽ

ഹൈദരാബാദ്: ഹോസ്റ്റല്‍ മുറിയിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ. രണ്ടാം വർഷ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു. 

‘ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.

സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ ജാദവ് സായ് പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

spot_img

Related news

ഫാൻസ് പവർ സോഷ്യൽ പവറായി; 8 സംസ്ഥാനങ്ങളിൽ HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

സിനിമാതാരങ്ങളോടുള്ള ആരാധന ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന് തെളിയിക്കുകയാണ് അല്ലു അർജുൻ ആരാധകർ. എട്ട്...

ചൈന – ഇന്ത്യ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഗ്വാങ്‌ഷൂ – ഡൽഹി സർവീസ് 21 മുതൽ

ചൈനീസ് നഗരമായ ഗ്വാങ്‌ഷൂവിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു....

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ...

ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി....

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷ എം.എൽ.എമാരെ പുറത്താക്കി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തെ ചൊല്ലി അസാധാരണ...