സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തില്‍ ഒരേ സമയം ലോകായുക്ത റെയ്ഡ് നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വര്‍ണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു , ചിക്കബല്ലാപുര , ദാവന്‍ഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പ് കര്‍ണാടകത്തില്‍ ഏഴുജില്ലയിലായി 55 ഇടങ്ങളില്‍ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. 12 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ് നടന്നിരുന്നത്.

spot_img

Related news

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...

വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി....

സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു....