ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത് 50% ജീവനക്കാര്‍ക്കാണ്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തന്നെ വായു ഗുണനിലവാര നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെ വായുഗുണ നിലവാര നിരക്ക് 488 ആണ്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം രോഗാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.

കൃത്രിമ മഴ പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാന്‍ പെയ്യിക്കുന്നതിന്നായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചു. ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഉടന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....